സംസ്ഥാനത്ത് അരിയുടേയും പച്ചക്കറികളുടേയും വിലയടക്കം കുതിച്ചു കയറുകയാണ്. ചില്ലറ വില്പനശാലകളിലൂടെ 50 രൂപയ്ക്ക് മുകളിലാണ് അരിയുടെ വില. ചെറിയ ഉള്ളിയുടെ വില 135 രൂപവരെയാണ് കുത്തനെ ഉയര്‍ന്നത്. മാര്‍ക്കറ്റില്‍ ഉള്ളിയുടെ വരവും കുറഞ്ഞിട്ടുണ്ട്. സവാള വില 10ല്‍ നിന്നും 15 ആയും വര്‍ധിച്ചിട്ടുണ്ട്. ജയ അരിക്കും സുരേഖയ്ക്കുമെല്ലാം ചില്ലറ വില്പനശാലകളില് 50ന് മുകളിലാണ് വില. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നെല്ലിന്റെ അളവ് കുറഞ്ഞതും വില ഉയര്‍ന്നതുമാണ് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. എന്നാല്‍ വിലക്കയറ്റം ചില വ്യപാരികള്‍ മനഃപൂര്‍വ്വം സൃഷ്ടിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന് പറഞ്ഞു. ലീഗല്‍ ...
Read More »