Home » Tag Archives: rice-rate-kerala

Tag Archives: rice-rate-kerala

ബംഗാളിൽ നിന്ന് അരിയെത്തി; 25 രൂപക്ക് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റുകള്‍ വഴി വിതരണം ചെയ്യും

ബംഗാളില്‍ നിന്ന് 800 മെട്രിക് ടണ്‍ അരിയെത്തിയെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 25 രൂപക്ക് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റുകള്‍ വഴി അരി വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. 450 സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും അരി വിതരണം. രണ്ടു ദിവസത്തിനുള്ളില്‍ 1700 മെട്രിക് ടണ്‍ അരി കൂടി എത്തുമെന്നും മന്ത്രി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ അരി വിതരണക്കാര്‍ക്ക് വന്‍ തോതില്‍ കുടിശ്ശിക പണം നല്‍കാനുള്ളതിനാല്‍ പലരും അരി നല്‍കാന്‍ തയാറാകാൻ തയാറാകുന്നില്ലെന്ന് നേരത്തെ മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ബംഗാളില്‍ മാത്രമാണ് അരി വില കുറവ് ...

Read More »

അരിവില വര്‍ധനവ് പ്രതിസന്ധി പരിഹരിക്കാന്‍ പശ്ചിമ ബംഗാളില്‍ നിന്നും അരി എത്തിക്കുമെന്ന് മന്ത്രി

സംസ്ഥാനത്ത് അരിവില സര്‍വകാല റെക്കോര്‍ഡിലെത്തിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും അരിവില വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെ നിന്നുള്ള അരി വരവ് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഒരു കിലോ ജയ അരിക്ക് 48 രൂപയാണ് വില. മട്ട അരിക്ക് 43 രൂപയും, സുരേഖ അരിക്ക് 37 രൂപയുമാണ് വില. അരി പ്രതിസന്ധി പരിഹരിക്കാന്‍ പശ്ചിമ ബംഗാളില്‍ നിന്ന് അരി എത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇത് നീതി സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുമെന്നും കടകംപള്ളി സുരേന്ദ്രന്‍ ...

Read More »