മലബാറിനു മുഖമുദ്രയാകാന്‍ നദീ ടൂറിസം. നദികളെ ബന്ധിപ്പിച്ച് 300 കോടിയുടെ വിനോദ സഞ്ചാരി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. പദ്ധതി അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാനായി കണ്ണൂര്‍ കളക്ടര്‍ അധ്യക്ഷനായി പദ്ധതിക്കു മേല്‍നോട്ടസമിതി രൂപവത്കരിച്ചു. മലബാറിലെ മുഴുവന്‍ നദികളെയും ബന്ധിപ്പിച്ച് 197 കിലോമീറ്റര്‍ നീളുന്ന വിനോദ സഞ്ചാര പദ്ധതിയാണ് ഒരുങ്ങുന്നത്. ഈ പാതയിലൂടെ ബോട്ടില്‍ ഒഴുകി സാംസ്കാരിക വൈവിധ്യവും, ഭക്ഷണ രീതികളും നദിയുടെ മാറില്‍ നിന്ന് രുചിക്കാം. ക്ഷേത്രകലകള്‍ പരിചയപ്പെടുത്താനും സൗകര്യമൊരുക്കും.അതേസമയം പറശ്ശിനിക്കടവിലും, പഴയങ്ങാടിയിലും ബോട്ടുജെട്ടികള്‍ നിര്‍മ്മിക്കാന്‍ 15 കോടി അനുവദിച്ചതായും മന്ത്രി ...
Read More »