റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) സിപിഐയില്‍ ലയിക്കാനൊരുങ്ങുന്നതായി സൂചന. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടത്തി. ആര്‍എംപിയുടെയും സിപിഐയുടെയും സംസ്ഥാന നേതാക്കള്‍ തന്നെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ച നടന്ന കാര്യം ആര്‍എംപി നേതാക്കള്‍ സമ്മതിക്കുന്നുണ്ടെങ്കിലും, ലയനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരീക്കാന്‍ തയാറാകുന്നില്ല. ലയനം അജന്‍ഡയിലില്ലെന്നും, സഹകരണമാണ് ഉദ്ദേശിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.സിപിഎം പൂര്‍ണമായി വലതുപക്ഷ നിലപാടുകളിലേക്കു പോകുമ്പോള്‍ കേരളത്തില്‍ ശരിയായ ഇടതുപക്ഷമായി നിലനില്‍ക്കുന്നത് സിപിഐ മാത്രമാണെന്നാണ് ആര്‍എംപിയുടെ വിലയിരുത്തല്‍. ദേശീയപാത വികസനത്തിലും മുല്ലപ്പെരിയാര്‍ വിഷയത്തിലും, ഒടുവില്‍ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കുന്ന കാര്യത്തിലും വരെ മുഖ്യമന്ത്രി ...
Read More »