Home » Tag Archives: road-renovation-kozhikode

Tag Archives: road-renovation-kozhikode

നഗര ഗതാഗതത്തിന്റെ മുഖച്ഛായ മാറുന്നു; നഗരപാത വികസനത്തിന് 100 കോടി

നഗരപാത വികസനത്തിന്റെ രണ്ടാംഘട്ട പദ്ധതിയ്ക്ക് തുടക്കമാകുന്നു. സംസ്ഥാന ബജറ്റില്‍ പദ്ധതി പരാമര്‍ശിക്കാതെപോയപ്പോള്‍ എ. പ്രദീപ് കുമാര്‍ എംഎല്‍എ നല്‍കിയ കത്തിനെത്തുടര്‍ന്നാണ് ഇന്നലെ 100 കോടി ധനമന്ത്രി തോമസ് ഐസക്ക് വകയിരുത്തിയത്. രണ്ടാംഘട്ടത്തില്‍ വികസിപ്പിക്കുന്ന ആറു റോഡുകള്‍ക്കായി സ്ഥലമേറ്റെടുപ്പടക്കമുള്ള നടപടികള്‍ ഇനി ആരംഭിക്കാനാകും. തുകയില്‍ 20% ശതമാനം ടോക്കണ്‍തുകയായി ഇപ്പോള്‍ത്തന്നെ ലഭ്യമാക്കും. ഇതുപയോഗിച്ച് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കും. നഗര ഗതാഗതത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനായി 571 കോടിയുടെ എസ്റ്റിമേറ്റാണ് റോഡ് ഫണ്ട് ബോര്‍ഡ് നേരത്തെ സമര്‍പ്പിച്ചത്. ഏഴുകിലോമീറ്റര്‍ വരുന്ന മാനാഞ്ചിറ- പാവങ്ങാട് റോഡുള്‍പ്പെടെ ആറു ...

Read More »