ശബരിമലയിലെ ഭക്തർക്കായി കുടിവെള്ള സൗകര്യമൊരുക്കി ഡോ . ബോബി ചെമ്മണ്ണൂർ. ശബരിമലയിൽലേക്ക് എത്തുന്ന തീർത്ഥാടകർക്ക് ദാഹശമനത്തിനായാണ് സൗജന്യ കുടിവെള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് ഭക്തജനങ്ങൾക്ക് ഏറെ ആശ്വാസമായിമാറി. ശബരിപീഠത്തിന് സമീപം ഏര്‍പ്പെടുത്തിയ കുടിവെള്ള പദ്ദതിയുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ നിര്‍വ്വഹിച്ചു. മഹാരാഷ്ട്ര ചെമ്പൂര് എംഎല്‍എ തൂക്കാറാം കാത്തെ സന്നിഹിതനായിരുന്നു . കൊറ്റാമം ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലെ മാതൃക ഉള്‍ക്കൊണ്ട് ഭീമാകാരമായ ഓട്ടുകിണ്ടിയുടെ രൂപത്തിലാണ് ശബരീതീര്‍ഥം എന്ന പേരില്‍ ജല അതോറിറ്റിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കിയിട്ടുള്ളത്.
Read More »Home » Tag Archives: sabreetheertham-boby-chemmannur-free-drinking-water-at-sabarimala