സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരത്തില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് സമനില. രണ്ടു ജയവും ഒരു സമനിലയും വഴി കേരളത്തിന് ഇതോടെ ഏഴുപോയിന്റായി. കര്‍ണാടകയ്ക്കു നാലും. ഗോളുകളൊന്നും പിറക്കാത്ത മല്‍സരം കാണികളെയും കളിക്കാരെയും നിരാശപ്പെടുത്തിയെങ്കിലും കേരളം മേല്‍ക്കൈ നിലനിര്‍ത്തി. വിജയം അനിവാര്യമായിരുന്ന കര്‍ണാടക താരങ്ങളുടെ കഠിന പരിശ്രമങ്ങളെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞതു കേരളത്തിന്റെ പ്രതിരോധനിരയുടെ വിജയമായി. മത്സരത്തിന്റെ 27ാം മിനിറ്റില്‍ ജോബി ജസ്റ്റിനെ തള്ളിയ കര്‍ണാടകയുടെ അരുണ്‍ പോണ്ടിക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചു. കേരള ക്യാപ്റ്റന്‍ ഉസ്മാനടക്കം പലര്‍ക്കും മഞ്ഞ കാര്‍ഡും ലഭിച്ചു. എതിരാളികള്‍ പത്ത് പേരായി ചുരുങ്ങിയപ്പോഴും ...
Read More »Tag Archives: santhosh-trophy-kozhikode
സന്തോഷ് ട്രോഫി: കേരളം ഇന്ന് ആന്ധ്രയെ നേരിടും
സന്തോഷ് ട്രോഫിയില്‍ കേരളം ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ആന്ധ്രപ്രദേശിനെയാണ് കേരളം നേരിടുന്നത്. ആദ്യ മത്സരം വിജയിച്ച ഇരു ടീമുകളും വിജയം ലക്ഷ്യമിടുമ്പോള്‍ മികച്ച പോരാട്ടത്തിനാവും കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയം സാക്ഷിയാവുക. ആദ്യ മത്സരത്തില്‍ താരതമ്യേനെ ദുര്‍ബരായ പുതിച്ചേരിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ കേരളത്തിന് ആന്ധ്രപ്രദേശ് വെല്ലുവിളി ഉയര്‍ത്തും. ഗ്രൂപ്പില്‍ ശക്തരായ കര്‍ണാടകയെ ആദ്യ മത്സരത്തില്‍ തോല്പിച്ചാണ് ആന്ധ്രയുടെ വരവ്. അതേസമയം കേരളം ഇന്നും പതിവ് പോലെ ആക്രമണ മത്സരത്തിനായിരിക്കും മുന്‍തൂക്കം നല്‍കുക.ആദ്യ മത്സരത്തില്‍ നിരവധി അവസരങ്ങള്‍ കേരളം പാഴാക്കിയിരുന്നു. ഫിനിഷിങ്ങിലെ പോരായ്മകള്‍ ഇന്നത്തെ ...
Read More »വെയിലിൽ മങ്ങാതെ സന്തോഷ് ട്രോഫി: കോര്പ്പറേഷന് സ്റ്റേഡിയത്തിലേക്ക് കാണികള്‍ ഒഴുകിയെത്തി
സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ദക്ഷിണമേഖല പ്രാഥമിക റൗണ്ട് മത്സരം ആരംഭിച്ചപ്പോള്‍ പ്രതീക്ഷകള്‍ തെറ്റിക്കാതാതെ കാണികള്‍ ഒഴുകിയെത്തി. നട്ടുച്ച വെയിലിനെ വകവെക്കാതെയായിരുന്നു കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലേക്ക് കാണികള്‍ ഒഴുകിയെത്തിയത്. സന്തോഷ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കേരളം കളിക്കാതിരുന്നിട്ടുകൂടി ഉച്ചക്ക് ഒന്നേ നാല്പത്തഞ്ചോടുകൂടി ഒരു പറ്റം കാണികള്‍ ഒഴുകിയെത്തിയത്. ആന്ധ്ര പ്രദേശും കര്‍ണാകയും തമ്മിലായിരുന്നു ആദ്യ മത്സരം. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആന്ധ്ര പ്രദേശ് കരുത്തരായ കര്‍ണാടകയെ അട്ടിമറിച്ചിരുന്നു.
Read More »