ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളെ തള്ളി ശശി തരൂര്‍ എംപി രംഗത്ത്. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ്, താന്‍ ബിജെപിയില്‍ ചേരുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞത്. തന്റെ ബോധ്യങ്ങളാണ് ഇക്കാര്യത്തില്‍ പ്രധാനമെന്നും അവയൊരിക്കലും ബിജെപിയുടെ നിലപാടുകളുമായി ചേര്ന്നുപോകുന്നവയല്ലെന്നും തരൂര്‍ വ്യക്തമാക്കി. കഴിഞ്ഞ നാല്പതിലേറെ വര്‍ഷങ്ങളായി ഇന്ത്യയുടെ ബഹുസ്വരതയെ പ്രതിരോധിച്ചുകൊണ്ടാണ് താന്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടിള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും വിഭാഗങ്ങള്‍ക്കും സമാനമായ അവകാശങ്ങള്‍ ലഭ്യമാക്കണമെന്നാണ് എക്കാലവും തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയ്ക്കുമില്ല. യാതൊരു ...
Read More »