കടലാക്രമണം നേരിടുന്ന തീരദേശമേഖലകളുടെ സംരക്ഷണം മുന്‍നിര്‍ത്തി സമഗ്ര വിവരശേഖരണം ആരംഭിക്കുന്നു. സോയില്‍ സര്‍വേ വിഭാഗമാണ് ജില്ലയില്‍ സര്‍വേ നടത്തുന്നത്. ഈ ആഴ്ച അവസാനത്തോടെ സര്‍വേ ആരംഭിക്കും. ആദ്യമായാണ് ജില്ലയില്‍ തീരദേശ മേഖലയെക്കുറിച്ച് സമഗ്ര പഠനം നടക്കുന്നത്. കടലുണ്ടിക്കടവ് മുതല്‍ അഴിയൂര്‍വരെ നീളുന്ന 72 കിലോമീറ്റര്‍ കടലോര മേഖലയിലാണ് സര്‍വേ. കടലാക്രമണം എത്രമാത്രം തീരങ്ങളിലേക്ക് വ്യാപിക്കുന്നു, കടലാക്രമണത്തില്‍ ഇല്ലാതാവുന്ന തീരങ്ങള്‍, സംരക്ഷണ ഭിത്തികളില്ലാത്ത ഭാഗങ്ങള്‍ എന്നിവയൊക്കെ സര്‍വേയില്‍ ഉള്‍പ്പെടുത്തും. നിലവിലെ സംരക്ഷണഭിത്തികളുടെ അവസ്ഥ, സ്ഥലങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ നിര്‍മിക്കേണ്ട വ്യത്യസ്ത സംരക്ഷണ ഭിത്തികള്‍ എന്നിവയെ കുറിച്ചും ...
Read More »