Home » Tag Archives: secular alternative

Tag Archives: secular alternative

എന്താണ് ബീഹാർഫലം ‘അട്ടിമറിക്കുംവിധം’ ഒവൈസി ചെയ്തത്?

ബീഹാർ തെരഞ്ഞെടുപ്പുഫലത്തിൽ പൊതുവിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്ന ഘടകം അസദുദ്ദീൻ ഒവൈസിയുടെ പങ്കാണ്. പഴയ ഹൈദരാബാദ് പട്ടണത്തിന്റെ പോക്കറ്റുകളിൽ ഒതുങ്ങിനിന്ന പാർട്ടിയായ ഓൾ ഇന്ടി മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്ന കൊച്ചുപാർട്ടിയാണ് ബിജെപിയെ തോൽപിക്കാൻ രൂപീകരിച്ച മഹാസഖ്യത്തിന്റെ ഭാവി തുലച്ചത്! എന്താണ് ബീഹാർഫലം ‘അട്ടിമറിക്കുംവിധം’ ഒവൈസി ചെയ്തത്? മുസ്ലിംഭൂരിപക്ഷപ്രദേശമായ സീമാഞ്ചലിൽ, പ്രത്യേകിച്ചും കിഷൻഗഞ്ചിൽ, മാത്രം കേന്ദ്രീകരിച്ചാണ് ഒവൈസി മഹാസഖ്യത്തിന്റെ പണി പാഴാക്കിയത്. വെറും അഞ്ചുകൊല്ലത്തെ പ്രയത്നം; നിയമസഭയിലേക്ക് ലഭിച്ച അഞ്ചു സീറ്റും – വളരെച്ചെറിയ കാലവും എണ്ണവും. പക്ഷെ, അത് മതിയായി ബീഹാറിന്റെ വിധി അട്ടിമറിക്കാൻ. ...

Read More »

ചെറുകക്ഷികൾക്കും മുഖ്യമന്ത്രിയാവാം.. ബീഹാർ ലോട്ടറി കേരളവിപണിയിലും!

കേരളകോൺഗ്രസ് പ്രസ്ഥാനങ്ങളെ, കോൺഗ്രസ്സ് കഷണങ്ങളെ, സോഷ്യലിസ്റ്റ് പുത്രന്മാരെ, ‘പാർട്ടിച്ചങ്ങലകൾ’ പൊട്ടിച്ചെറിഞ്ഞിറങ്ങാൻപോകുന്ന വിപ്ലവസന്താനങ്ങളെവരെ ഇനി നോക്കിയിരിക്കാം, സാകൂതം. അവർക്കുള്ളതാണ് ബിഹാറിൽനിന്നുള്ള ബിജെപിയുടെ സന്ദേശം! ഇ. രാജേഷ് എഴുതുന്നു മൈനർ കക്ഷിയെ മുഖ്യമന്ത്രിസ്ഥാനത്തേക്കുയർത്തി ബിജെപി നൽകുന്നത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ചെറുപാർട്ടികൾക്കുള്ള മോഹനസന്ദേശമാണ്. മുന്നണിയിൽ ഏറ്റവുമധികം സീറ്റു നേടിയ കക്ഷിയുടെ നേതാവ് മുഖ്യമന്ത്രിയാക്കുന്ന കീഴ്വഴക്കം മാറ്റിവെച്ച് ബിഹാറിൽ നിതീഷ്കുമാറിനെ അധികാരത്തിലിരുത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നു. പാർട്ടിയിലെ അധികാരമോഹികളെ പരിഗണിക്കുന്നതിനേക്കാൾ, മറ്റു പാർട്ടികളെ എൻഡിഎയിലേക്ക് ആകർഷിക്കുകയെന്ന ഈ അടവുനയം, കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ തുറന്ന കത്താണ്. എൻഡിഎയെ വീണ്ടും അധികാരത്തിലേക്ക് തെരഞ്ഞെടുത്ത ...

Read More »