കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്ക്ക് ഉജ്വല വിജയം. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സര്‍വ്വകലാശാല യൂണിയന് ഭരണം എസ്എഫ്ഐ നേടുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷവും എംഎസ്എഫ്-കെഎസ്യു സഖ്യമാണ് സര്‍വ്വകലാശാല യൂണിയന് ഭരിച്ചത്. ഇതോടെ സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളും ഭരിക്കുന്ന സംഘടനയായി എസ്എഫ്ഐ മാറി.സര്‍ഗവസന്തം തിരിച്ചുപിടിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍ കൂര്‍ക്കഞ്ചേരി ജെപിഇ ട്രെയിനിംഗ് കോളേജിലെ ശരത് പ്രസാദ് വിപിയാണ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. 73 കൗണ്‍സിലര്‍മാരുടെ ഭൂരിപക്ഷത്തില്‍ ആധികാരികമായിരുന്നു ശരത്തിന്റെ വിജയം. എസ്എഫ്ഐ സംസ്ഥാനക്കമ്മിറ്റിയംഗമാണ് ശരത്ത്. പട്ടാമ്പി ...
Read More »