അനുഗ്രഹീതയായ ഒരു ഗായികയാണ് നയ്യാരാ നൂര്‍. പാക്കിസ്ഥാനിയായ ഇവരുടെ ആലാപനത്തെയും ശബ്ദത്തെയും പറ്റി മുമ്പ് വളരെ യാദൃച്ഛികമായി ഒരു സുഹൃത്തിനോട് വാചാലനാവുകയുണ്ടായി. 2007 -ല്‍ ഗുലാം അലി ആദ്യമായി കോഴിക്കോട് പാടുന്നതിനും ഒരു വര്‍ഷം മുമ്പത്തെ ഒരോര്‍മ്മയാണ്. സ്വല്പനേരത്തെ സഗൗരവമായ മൗനത്തെ തുടര്‍ന്ന് സുഹൃത്ത് ചോദിച്ചു; “താങ്കള്‍ക്കെന്താ ലതാജി മതിയാകില്ലെ?” അതൊരു വല്ലാത്ത ചോദ്യമായിരുന്നു. ലതാജിയെ ഒരു മഴ പോലെ നനയാന്‍, “ദര്‍ദ് സെ മേരാ ദാമന്‍ ഭര്ദെ യാ അല്ലാഹ്…” എന്ന ഗസല്‍ മാത്രം മതി. എന്നിട്ടും സുഹൃത്തിന്റെ ചോദ്യത്തോട് പ്രതികരിച്ചില്ലെന്ന് മാത്രമല്ല, ...
Read More »