വാഹനാപകടത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. കോഴിക്കോട് നാദാപുരം പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി അഷ്റഫിന്റെ മകന് അഷ്മിദ്(19), കോഴിക്കോട് ഫറൂഖ് സ്വദേശി മുഹമ്മദ് സുനൂന്‍(19) കണ്ണൂര്‍ പാനൂര്‍ സ്വദേശി മുസ്തഫയുടെ മകന് ഷിഫാം(19), എന്നിവരാണ് മരിച്ചത്. ദുബായ് മിഡില്‍ സെക്സ് യൂണിവേഴ്സിറ്റിയില്‍ ബിരുദ വിദ്യാര്‍ഥികളായ ഇവരടക്കം അഞ്ച് സഹപാഠികള്‍ മദാമിലെ കൂട്ടുകാരന്റെ വീട്ടില്‍ ചെന്നു മടങ്ങുമ്പോള്‍ രാത്രി 12നായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറിനു പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചു മറിയുകയായിരുന്നു. മൂന്നുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റ രണ്ടു പേര് ചികിത്സയിലാണ്. ...
Read More »