നാദാപുരം ഷിബിന്‍ വധക്കേസിലെ പ്രതികളെ മുഴുവന്‍ വിട്ടയച്ച കോടതി വിധിയില്‍ തുടര്‍നടപടികള്‍ വിധി പഠിച്ചതിനു ശേഷം തീരുമാനിക്കാമെന്ന് എഡിജിപി സുധേഷ് കുമാര്‍. വിധി പുറപ്പെടുവിച്ചതിനു ശേഷം എന്ത് നടപടി സ്വീകരിക്കണമെന്നതിന് 90 ദിവസത്തെ സമയമുണ്ടെന്നും അപ്പീലിനോ പുനരന്വേഷണത്തിനോ പോകണമെന്ന കാര്യമാണ് ഇപ്പോള്‍ പരിഗണനയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും പുനരന്വേഷണത്തിന്റെ കാര്യം സര്‍ക്കാറാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാവോവാദികളുടെ സാനിധ്യമേറെയുള്ള വിലങ്ങാട് മലയോരത്ത് പോലീസ് സ്റ്റേഷന് സ്ഥാപിക്കുന്ന കാര്യം വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More »Home » Tag Archives: shibin-murder-adgp-sudhesh kumar-nadapuram