നാദാപുരം വെള്ളൂരില്‍ സി.പി.ഐ.എം പ്രവര്ത്തകന് സി.കെ. ഷിബിന്‍ വധക്കേസില്‍ പതിനേഴ് പ്രതികളെയും വെറുതെ വിട്ടു. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. മുസ്ലീം ലീഗ് പ്രവര്‍ത്തകനായ തെയ്യാമ്പാടി ഇസ്മായിലടക്കം 17 പേരാണ് കേസിലെ പ്രതികള്‍. കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. മൊത്തം 18 പ്രതികളുള്ള കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാളുടെ കേസ് ജുവനൈല്‍ കോടതിയുടെ പരിഗണനയിലാണ്. ബാക്കി 17 പ്രതികളെയാണ് വെറുതെ വിട്ടത്. ഒന്ന് മുതല്‍ 11 വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും 12 മുതല്‍ 17 വരെയുള്ള ...
Read More »