ശിവരാത്രി ദിനത്തില്‍ അവധിയാഘോഷം നാട്ടുകാര്‍ക്ക് ഉപകാരമുളളത് എന്തെങ്കിലും ചെയ്തുകൊണ്ട് ആകാം എന്ന് കോഴിക്കോട്ടെ ചെറുപ്പക്കാര്‍ തീരുമാനിച്ചു. തീരുമാനം ഫലപ്രദമായി നടപ്പിലാക്കിയതോടെ വൃത്തിയായത് കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്റും പരിസരവും. നഗരത്തിനാകെ ഉപകാരപ്രദമായ പ്രവൃത്തി ചെയ്ത ചെറുപ്പക്കാരെ അകമറിഞ്ഞ് അഭിനന്ദിക്കാന്‍ കലക്ടര്‍ പ്രശാന്ത് നായരും പിന്നെ മടിച്ചില്ല. കംപാഷനേറ്റ് കോഴിക്കോടിന്റെയും മറ്റു സംഘടനകളുടെയും കൂടെ മൊഫ്യൂസില്‍ സ്റ്റാന്‍ഡും പരിസരവും വൃത്തിയാക്കാന്‍ കലക്ടര്‍ നേരിട്ടെത്തുകയും ചെയ്തു. സബ് ജഡ്ജ് ആര്.എല്‍. ബൈജു ഇവര്‍ക്കൊപ്പം ചെളി കോരാന്‍ ഇറങ്ങി. കലക്ടറും ചെളി കോരാന്‍ തയാറായപ്പോള്‍ വിദ്യാര്‍ഥികളും വൊളന്റിയര്‍മാരും സമ്മതിച്ചില്ല. ...
Read More »Home » Tag Archives: shivarathri cleaning/calicut youth/cpllector bro