നവീകരിച്ച മിഠായിത്തെരുവ് ഇന്നു മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിക്കും. വൈകിട്ട് ഏഴിന് മാനാഞ്ചിറ മൈതാനത്തെ തുറന്ന വേദിയിലാണ് ഉദ്ഘാടനം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പിന്റെ 6.26 കോടി രൂപ ഉപയോഗിച്ചാണ് എസ്കെ പ്രതിമ മുതല്‍ മേലേ പാളയം റോഡ് വരെയുള്ള 400 മീറ്റര്‍ തെരുവില്‍ പദ്ധതി നടപ്പാക്കിയത്. കോഴിക്കോട് പട്ടണത്തില്‍ മറ്റെവിടെയുമില്ലാത്ത വൈവിധ്യക്കാഴ്ചകളാണ് മിഠായിത്തെരുവില്‍ ഒരുങ്ങുന്നത്. ചിത്രപ്പണിയെ ഓര്‍മപ്പെടുത്തുന്ന കരിങ്കല്‍ പാതയും ചരിത്രം തുടിച്ചു നില്ക്കുന്ന ചുമര് ചിത്രങ്ങളും ആധുനിക സുരക്ഷാ സംവിധാനങ്ങളുമായാണ് തെരുവ് പുതിയ നാളുകളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. പദ്ധതിയുടെ ...
Read More »