പുതുവത്സര- ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മിഠായിത്തെരുവില്‍ 24 മുതല്‍ ജനുവരി രണ്ട് വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെ വാഹന നിരോധനം ഏര്‍പ്പെടുത്തുമെന്ന് കളക്ടര്‍ യു.വി. ജോസ് അറിയിച്ചു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ റോഡ് സുരക്ഷാപരിശോധനാ സ്ക്വാഡുകള്‍ ഊര്‍ജിതമാക്കാനും തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്താനും കോര്പറേഷന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കും.
Read More »Home » Tag Archives: sm-street-traffic-controll
Tag Archives: sm-street-traffic-controll
മിഠായിത്തെരുവ് വാഹനഗതാഗതനിയന്ത്രണം : കൗണ്‍സിലിന്റെ അന്തിമ തീരുമാനം 28ന്
മിഠായിത്തെരുവിലൂടെ വാഹനം അനുവദിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച അന്തിമതീരുമാനം 28ന് ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രഖ്യാപിക്കും. ഇന്നലെ മേയറുടെ ചേംബറില്‍ ചേര്‍ന്ന കൗണ്‍സില്‍ പാര്‍ട്ടി നേതാക്കളുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം. അതുവരെ നിലവിലെ നിരോധനം തുടരാനും തീരുമാനിച്ചു. നവീകരിച്ച മിഠായിത്തെരുവിലൂടെ വാഹനഗതാഗതം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വ്യാപാരികള്‍ സമരപാതയിലാണ്. മിഠായിത്തെരുവില്‍ ഗതാഗതം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന വ്യാപാരികളും പൊതുജനങ്ങളുമുണ്ട്. ഇതുകൂടി പരിഗണിച്ചാകും കൗണ്‍സില്‍ അന്തിമതീരുമാനമെടുക്കുക. കഴിഞ്ഞ ദിവസം എംഎല്‍എമാരും ജില്ലാ കളക്ടറുംവ്യാപാരികളും പങ്കെടുത്ത യോഗത്തില്‍ ചില അനിഷ്ട സംഭവങ്ങളുണ്ടായിരുന്നു. ജനപ്രതിനിധികളെ കൂകിവിളിക്കുകവരെയുണ്ടായി. മിഠായിത്തെരുവിലെ റോഡ് ...
Read More »