മിഠായിത്തെരുവില്‍ വാഹനങ്ങള്‍ നിരോധിക്കില്ലെന്നും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ യു.വി. ജോസ്. വ്യാപാരികള്‍ക്കു ദോഷമുണ്ടാക്കുന്നതൊന്നും ചെയ്യില്ല. ഗതാഗത നിയന്ത്രണം ഏതു തരത്തില്വേണമെന്ന് നിശ്ചയിക്കാന്‍ ഒരുതലത്തില്കൂടി ചര്‍ച്ച നടത്തേണ്ടതുണ്ട്. മിഠായിത്തെരുവിലെ വ്യാപാരികളുമായുള്ള മുഖാമുഖത്തില്‍ പ്രസംഗിക്കുകയായിരുന്നു കലക്ടര്‍. മിഠായിത്തെരുവിന്റെ രാവുകള്‍ക്കു ഭംഗിപകരാന്‍ മനോഹരമായ വൈദ്യുതി വിളക്കുകള്‍ ഒരുങ്ങുകയാണ്. ഇതിന്റെ പരിപാലനം സ്വകാര്യ ഏജന്‍സിയെ ഏല്പിക്കും. അതിനുള്ള ചെലവ് വിളക്കുകളില്‍ വയ്ക്കുന്ന പരസ്യങ്ങളിലൂടെയാണ് കണ്ടെത്തുക. തറയില്‍ പാകിയ കോബിള്‍ സ്റ്റോണിന്റെ പരിപാലനവും തെരുവു വൃത്തിയാക്കുന്നതും തല്ക്കാലം ഊരാളുങ്കല്‍ സൊസൈറ്റി തന്നെ ഏറ്റെടുക്കും. പിന്നീട് സ്വകാര്യ ഏജന്‍സിക്ക് കൈമാറും. പാകിയ ...
Read More »