വൈകല്യങ്ങളില്‍ തളരാതെ കൃത്രിമക്കാലുമായി മാരത്തോണില്‍ ഓടിക്കൊണ്ടിരിക്കുകയാണ് പയ്യന്നൂരിലെ സജേഷ് കൃഷ്ണന്. കൊച്ചിയില്‍ വെച്ചു നടന്ന സ്പൈസ് കോസ്റ്റ് മാരത്തോണില്‍ പങ്കെടുത്താണ് സജേഷ് ചരിത്രത്തിലിടം നേടിയിരിക്കുന്നത്. മൂവായിരത്തോളം പേര് പങ്കെടുത്ത മാരത്തോണില്‍ വിജയം കൈവരിച്ചതിന്റെ നിറഞ്ഞ സന്തോഷത്തിലാണ് സജേഷ്. ചെറിയ പ്രായത്തില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഇരുകാലുകളും നഷ്ടപ്പെട്ടുവെങ്കിലും മനസ്സിന്റെ ആത്മധൈര്യം പിന്നീടുള്ള ജീവിതത്തെ മുന്നോട്ടു നയിച്ചു. ശരീരത്തിന്റെ പരിമിതികള്‍ കൊണ്ട് പലപ്പോഴും ജോലികളുടെ അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. എങ്കിലും അതിലൊന്നും തളരാതെ അവസരങ്ങള്‍ തന്നെ തേടിവരുമെന്ന പ്രതീക്ഷ ജീവിതത്തിന് കൂടുതല്‍ പ്രേരണയായി. ബി ടെക് മെക്കാനിക്കില്‍ ബിരുദം ...
Read More »