കിഴക്കെനടക്കാവില് സ്പോര്‍ട്സ് കൗണ്‍സില്‍ വക നീന്തല്‍ക്കുളത്തിനു സമീപം കുട്ടികള്‍ക്കായി സ്പോര്‍ട്സ് പാര്‍ക്ക് വരുന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വിഭാവനം ചെയ്ത പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ ആര്‍ക്കിടെക്ട് വിനോദ്സിറിയക്കിന്റെ സേവനം തേടിയിട്ടുണ്ട്. കഴിഞ്ഞദിവസം കളക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സ്പോര്‍ട്സ് പാര്‍ക്കിന്റെ പദ്ധതിക്ക് പച്ചകൊടി കാണിച്ചത്. പദ്ധതിപ്രകാരം 8-നും 10 വയസ്സിനുമിടയിലുള്ള കുട്ടികള്‍ക്ക് ബാസ്കറ്റ് ബോള്‍ കളിക്കാന്‍ 6 പോസ്റ്റുകള്‍ സ്ഥാപിക്കും. ഇതിനുപുറമെ ഇതേ പ്രായപരിധിയില്‍പ്പെട്ടവര്‍ക്ക് ഗോളടിച്ച് പരിശീലിക്കാന്‍ ചെറിയ ഗോള്‍പോസ്റ്റും ഒരുക്കും. 8 വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്ക് നീന്തിക്കളിക്കാന്‍ ചെറിയ നീന്തല്പ്പൊയ്കയും നിര്‍മിക്കും. ...
Read More »