Home » Tag Archives: sreepadmanabhaswamitemple-churidar-issue

Tag Archives: sreepadmanabhaswamitemple-churidar-issue

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാറിന് വിലക്ക് തുടരും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തുന്ന സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ തല്‍സ്ഥിതി തുടരാന്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി നിര്‍ദേശിച്ചു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറുടെ ഉത്തരവിനെതിരെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രാവിലെ രംഗത്തെത്തിയിരുന്നു. പതിറ്റാണ്ടുകളായുള്ള ആചാരങ്ങള്‍ പാലിക്കണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം. വിഷയത്തില്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ വിശ്വാസികള്‍ റോഡ് ഉപരോധിച്ചിരുന്നു. ആചാരപരമായ കാര്യങ്ങള്‍ മാറ്റേണ്ടതില്ലെന്ന് തിരുവനന്തപുരം ജില്ലാ ജഡ്ജി അറിയിച്ചതിനെത്തുടര്‍ന്നാണു റോഡ് ഉപരോധം അവസാനിപ്പിച്ചത്. ചുരിദാര്‍ ധരിച്ചെത്തുന്ന സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്ന് ഇന്നലെ എക്‌സിക്യൂട്ടിവ് ഓഫിസര്‍ കെ.എന്‍. സതീഷ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ...

Read More »