Home » Tag Archives: sslc-exam-2017

Tag Archives: sslc-exam-2017

എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദം: രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ് സസ്‌പെന്‍ഡ് ചെയ്തു. ചോദ്യപേപ്പര്‍ തയ്യാറാക്കിയ സമിതിയുടെ ചെയര്‍മാന്‍ കെ.ജി വാസു, അധ്യാപകന്‍ ജി. സുജിത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. പരീക്ഷ മൂല്യ നിര്‍ണയ ജോലികളില്‍ നിന്ന് ഇവരെ വിലക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ദിവസത്തിനകം പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷമായിരിക്കും ഇവര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാവുക. കണക്കുപരീക്ഷയുടെ ചോദ്യപേപ്പറില്‍ മോഡല്‍ ചോദ്യപേപ്പറിലെ 13 ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയ സംഭവം വിവാദമായിരുന്നു. മലപ്പുറത്തെ സ്വകാര്യ ഏജന്‍സി ...

Read More »