ഈ വർഷത്തെ എസ്.എസ്.എൽ.സി.പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പി.ആര്.ഡി. ലൈവ്’ (PRD LIVE) ന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ക്ലൗഡ് സെര്‍വര്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ ആപ്പിലൂടെ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.നാളെ രാവിലെ 10.30 ന് നടക്കുന്ന പത്രസമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. അതിനു ശേഷം ആപ്പിലൂടെ ഫലം അറിയാം.
Read More »