ഈ വര്‍ഷത്തെ എസ്എല്‍സി പരീക്ഷ നാളെ മുതല്‍ ആരംഭിക്കും. കോഴിക്കോട് ജില്ലയില്‍ നിന്ന് 48,889 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുതുന്നത്. ഇതില്‍ 24,917 ആണ്‍കുട്ടികളും 23,972 പെണ്‍കുട്ടികളുമാണുള്ളത്. ഗവണ്മെന്റ് സ്കൂളുകളില്‍ നിന്ന് 19,019 കുട്ടികളും എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് 28,056 പേരും. നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പരീക്ഷ തുടങ്ങുക. ഹയര്‍സെക്കണ്ടറി പരീക്ഷകളും നാളെ തന്നെയാണ് ആരംഭിക്കുന്നത്. രാവിലെയാണ് ഹയര്‍സെക്കണ്ടറി വിഭാഗം പരീക്ഷകള്‍ നടക്കുന്നത്. 205 കേന്ദ്രങ്ങളാണ് പരീക്ഷയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. 101 എയ്ഡഡ് സ്കൂളുകളും ഗവണ്മെന്റ് സ്കൂളുകളും 25 അണ് എയ്ഡഡ് സ്കൂളുകളുമാണ് പരീക്ഷാകേന്ദ്രങ്ങള്‍.
Read More »