ജില്ലയുടെ കായിക കുതിപ്പിന് കരുത്തേകി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയങ്ങള്‍ നവീകരിക്കുന്നു. കോഴിക്കോട് വി കെ കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയവും കൊയിലാണ്ടി സ്റ്റേഡിയവും നവീകരിക്കാനാണ് പദ്ധതി. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനം ആരംഭിച്ചു. ഇവിടെ ഹെല്‍ത്ത് ക്ലബ്ബ് തുടങ്ങാനാണ് തീരുമാനം. നിലവില്‍ മത്സരങ്ങള്‍ക്കും മറ്റുമായി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തുന്നവര്‍ക്ക് യാതൊരു പരിശീലന സൗകര്യവുമില്ല. ഈ കുറവ് പരിഹരിക്കുന്ന തരത്തില്‍ 20 ലക്ഷം രൂപ മുടക്കിയാണ് ഹെല്‍ത്ത് ക്ലബ്ബ് തുടങ്ങുന്നത്. ഹെല്‍ത്ത് ക്ലബ്ബിനൊപ്പം വസ്ത്രം മാറാനുള്ള മുറിയും ഒരുക്കുന്നുണ്ട്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. ...
Read More »