ഇടതുപക്ഷ സാംസ്ക്കാരിക പ്രവര്‍ത്തകരുടെ പൊതുപ്രസ്താവന രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കൊലപാതകത്തിലേക്ക് നയിക്കപ്പെടുന്നത് ഒരു കാരണവശാലും ഒരാധുനിക പൗരസമൂഹത്തില്‍ നടന്നുകൂടാത്ത ഒന്നാണ്. ജനാധിപത്യം എന്നത് സ്വന്തം ബോധ്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും പുറത്തുള്ളവരോട് ആശയപരമായി സംവദിക്കാനുള്ള ഔന്നത്യം കൂടിയാണ്. തനിക്ക് പുറത്തുള്ളവ പരിഗണിക്കപ്പെടാത്ത ഒരിടവും രാഷ്ട്രീയവത്കരിക്കപ്പെട്ട ഇടമാണെന്ന് കരുതിക്കൂടാ. ഹിംസ അരാഷ്ട്രീയമാവുന്നത് അത് അപരത്വത്തെ സമ്പൂര്‍ണമായി ഹനിക്കുന്നു എന്നത് കൊണ്ട് കൂടിയാണ്. നിര്‍ഭാഗ്യവശാല്‍, കേരളത്തില്‍ പല നിലയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഏകമുഖമായ ഒരപഗ്രഥനം കൊണ്ട് വിലയിരുത്താന്‍ കഴിയാത്തത്ര സങ്കീര്‍ണവും കേവല മാനവവാദ ആകുലതകള്‍ കൊണ്ട് പരിഹരിക്കാന്‍ ...
Read More »Home » Tag Archives: statement-against-political-murders-left-cultural-activist