നാടെങ്ങും തെരുവുനായ ശല്യം വ്യാപകമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന ആക്ഷേപം ശക്തമായി. കഴിഞ്ഞ ദിവസം നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. നഗരത്തിന്‍െറ ചില ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ ബൈക്ക് യാത്രപോലും നായശല്യം കാരണം അസാധ്യമായിരിക്കയാണ്. ഹോട്ടലുകളിലെയും വീടുകളിലെയും മാലിന്യങ്ങള്‍ റോഡരികിലും മറ്റും തള്ളുന്നത് നായ തമ്പടിക്കാന്‍ കാരണമാവുകയാണ്. മൃഗസ്നേഹത്തിന്‍െറ പേരിലുള്ള സാങ്കേതികത്വം പറഞ്ഞാണ് പലരും തടിതപ്പുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നൂറിലേറെ പശുക്കളാണ് വടകര താലൂക്കില്‍ മാത്രം നായയുടെ കടിയേറ്റ് മരിച്ചത്. കഴിഞ്ഞയാഴ്ച കുരിക്കിലാട് ആട്ടിന്‍കുട്ടിയെ നായ കടിച്ചുകൊന്ന ...
Read More »