Home » Tag Archives: street-dogs-kozhikode-district

Tag Archives: street-dogs-kozhikode-district

കൊയിലാണ്ടിയില്‍ ആരംഭിച്ച യൂണിറ്റിന് പുറമെ പേരാമ്പ്ര ബാലുശ്ശേരി എന്നിവിടങ്ങളിൽകൂടി തെരുവ്‌നായ വന്ധ്യംകരണ കേന്ദ്രങ്ങള്‍

തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് പുനരധിവസിപ്പിക്കുന്നതിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച് മൃഗസംരക്ഷണ വകുപ്പിലൂടെ നടപ്പാക്കുന്ന കരുണ പദ്ധതിയുടെ ഭാഗമായുള്ള നാല് മൃഗ വന്ധ്യംകരണ കേന്ദ്രങ്ങള്‍ കൂടി ഈ മാസം സജ്ജമാവും. പദ്ധതിക്ക് കീഴിലെ ആദ്യ കേന്ദ്രം കൊയിലാണ്ടി പുളിയഞ്ചേരിയില്‍ ഫെബ്രുവരി 18ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തിരുന്നു. ബാലുശ്ശേരിയിലെ കേന്ദ്രം അടുത്തയാഴ്ച പ്രവര്‍ത്തന സജ്ജമാവും. തുടര്‍ന്ന് പേരാമ്പ്ര, വടകര, പുതുപ്പാടി കേന്ദ്രങ്ങളും ഈ മാസം തന്നെ പ്രവര്‍ത്തനം തുടങ്ങും. പുളിയഞ്ചേരി കേന്ദ്രത്തില്‍ തെരുവുനായ്ക്കളുടെ വന്ധ്യംകരണ പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. തെരുവു നായ്ക്കളെ കണ്ടെത്തി ...

Read More »