കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനവ്യാപകമായി നടത്തുന്ന കടയടപ്പ് സമരം തുടങ്ങി. 24 മണിക്കൂറാണ് സമരം. ജിഎസ്ടിയിലെ അപാകം പരിഹരിക്കുക, റോഡ് വികസനത്തിന് കുടിയൊഴിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, വാടക കുടിയാന് നിയമം പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഹോട്ടലുകളും അടച്ചിടും.
Read More »