കോഴിക്കോട്: വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയുള്ള ഇന്ത്യയിലെ ആദ്യത്തെ ദുരന്തനിവാരണസേന കോഴിക്കോട്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ ‘സ്റ്റുഡന്റ്സ് റാപ്പിഡ് റെസ്പോണ്‍സ് ഫോഴ്സ്’ എന്ന പേരില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യ യൂണിറ്റ് കോടഞ്ചേരി ഗവ. കോളേജിലാണ് തുടങ്ങുന്നത്. സംസ്ഥാനതല ഉദ്ഘാടനം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍വഹിച്ചു. പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും പഞ്ചായത്ത് തലത്തില്‍ ഒരുയൂണിറ്റ് എന്ന ക്രമത്തില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ലോഗോപ്രകാശനം മന്ത്രി ഇ. ചന്ദ്രശേഖരന് നല്കി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിച്ചു. വാഹനാപകടങ്ങളെയും ദുരന്തമായി കണ്ട് രക്ഷാപ്രവര്‍ത്തനത്തിന് വിദ്യാര്ഥിസേനയുടെ പങ്കാളിത്തമുണ്ടാകണമെന്ന് മന്ത്രി ശശീന്ദ്രന് ...
Read More »Home » Tag Archives: students-rapid-response-force-kozhikode