Home » Tag Archives: sufi padhangalil

Tag Archives: sufi padhangalil

സൂഫീപഥങ്ങളില്‍: പരമമായ ഉണ്മയെക്കുറിച്ചുള്ള അറിവല്ലാതെ മറ്റൊന്നുമല്ല അള്ളാഹു

അള്ളാഹുവിനെ മനസ്സിലെ ഒരു പിതൃരൂപമായി അറിയുന്ന വിശ്വാസികളില്‍ ഭൂരിപക്ഷവും, പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് അറിയുന്നതിനപ്പുറത്തെ യാഥാര്‍ത്ഥ്യം എന്ന നിലയില്‍ അള്ളാഹു എന്ന പദത്തിന് കൂടുതല്‍ ഗഹനമായ അര്‍ത്ഥവും അസ്തിത്വവും ഉണ്ട് എന്ന് മനസ്സിലാക്കാറില്ല. മനസ്സില്‍ പൊന്തിവരുന്ന വിഗ്രഹരൂപത്തിന്‍റെ പേര് മാത്രമാണ് അവര്‍ക്ക് അള്ളാഹു.  എന്താണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നറിയുന്നവര്‍ പതിനായിരത്തിലൊന്ന്, അനുഭവിക്കുന്നവരോ ലക്ഷത്തില്‍ ഒരാളും എന്ന് കബീര്‍. സൂഫീജ്ഞാനരഹസ്യങ്ങള്‍ തേടി പി പി ഷാനവാസ്. ‘സൂഫീപഥങ്ങളിൽ’ ആറാംഭാഗം.   ഹൈദരാബാദിലെ നൂരിഷാ ത്വരീഖത്തിന്‍റെ ആസ്ഥാനത്ത് നാല്‍പതു ദിവസത്തെ ചില്ലയിരുന്നാണ് ഷിര്‍ക്കിന്റെയും ബഹുദൈവാരാധനയുടെയും രഹസ്യത്തെക്കുറിച്ചുള്ള ജ്ഞാനം,ഷെയ്ഖുമാര്‍ മുരീദുമാര്‍ക്ക് പങ്കുവെയ്ക്കുന്നതെന്ന് എന്നെ ...

Read More »

സൂഫീപഥങ്ങളില്‍: പ്രവാചകചര്യയുടെ നന്മകളെ കാത്തുസൂക്ഷിക്കാന്‍ എല്ലാം ത്യജിച്ചിറങ്ങുന്നവര്‍

“നിങ്ങള്‍ക്ക് ഭൗതികജീവിത സൗഖ്യത്തിനുള്ള സമ്മാനങ്ങളാണ് അള്ളാഹുവില്‍നിന്ന് വേണ്ടതെങ്കില്‍ അതാവശ്യപ്പെടാം. അപ്പോള്‍ അള്ളാഹുവിന്‍റെ ഔലിയാക്കന്മാര്‍ നിങ്ങളെ തുപ്പുന്നു. ആ തുപ്പല്‍കൊണ്ട് കേവല ഭൗതിക സുഖങ്ങളും നിങ്ങള്‍ക്ക് അനുഗ്രഹമായി ലഭിക്കും. എന്നാല്‍ നിങ്ങള്‍ക്ക് അതാണോ വേണ്ടത്? അതോ പ്രപഞ്ചനാഥനെ സംബന്ധിച്ച പരമജ്ഞാനമാണോ?” പി പി ഷാനവാസ് യാത്രയെഴുത്ത് തുടരുന്നു. അള്ളാഹുവും പ്രവാചകനും നമ്മുടെ ഹൃദയത്തിലെ യാഥാര്‍ത്ഥ്യങ്ങളാണെന്ന അറിവുപകര്‍ന്ന അജ്‌മീര്‍ ദിനരാത്രങ്ങളിലെ അനുഭവങ്ങളിലൂടെ മൂന്നുദിവസത്തെ ഷെയ്ഖിന്‍റെയും ഖലീഫമാരുടെയും തഅ്ലീമുകള്‍ക്കു (അധ്യാപനം) ശേഷമേ, ദര്‍ഗാ സിയാറത്ത് അനുവദിക്കൂ എന്നാണ് സംഘത്തിന്‍റെ നിഷ്കര്‍ഷ. അതിനാല്‍ ആരിഫുദ്ദീന്‍ ഷെയ്ഖിനുവേണ്ടി ഞങ്ങള്‍ ലോഡ്ജ് മുറിയില്‍ ...

Read More »

സൂഫീപഥങ്ങളിൽ: പരിവ്രാജകത്വത്തിലൂടെ സത്യത്തെത്തേടുന്ന വിപ്ലവകാരിയുടെ മതമാണ് സൂഫിസം

കൊട്ടാരക്കെട്ടുകളിലും അധികാരസ്വരൂപങ്ങളിലും ജീര്‍ണിച്ചുപോവാതെ പ്രവാചക മതത്തിന്‍റെ വിശ്വാസവിശുദ്ധിയെ കാലാകാലങ്ങളിലായി സംരക്ഷിച്ചുപോന്ന പ്രസ്ഥാനമാണ് സൂഫിസം. ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ ദുര്‍ഗങ്ങളെ അതിജീവിക്കാനുള്ള പ്രസ്ഥാനമായി ഇന്ത്യന്‍ പരിവ്രാജക പ്രസ്ഥാനം നിലനിന്നപോലെ. ഇന്ത്യയില്‍ ചിഷ്തിയ സൂഫി പ്രസ്ഥാനത്തിന് തുടക്കംകുറിച്ച ഖ്വാജാ മൊയ്നുദ്ദീന്‍ ഹസന്‍ ചിഷ്തി, ഇന്ത്യന്‍ ആത്മീയതയ്ക്കും ദര്‍ശനത്തിനും മാത്രമല്ല, സാധാരണക്കാരന്‍റെ നിലനില്‍പ്പിനും നിത്യജീവിതത്തിനും, ഒപ്പം ഇന്ത്യന്‍ സംഗീതത്തിനും വിലപ്പെട്ട സംഭാവന നല്‍കി. പി. പി. ഷാനവാസ് ‘സൂഫിപഥങ്ങ’ളിലൂടെയുള്ള യാത്രാനുഭവം തുടരുന്നു. മൂന്നാംഭാഗം. തിരിച്ച് അജ്‌മീറിലേക്കുള്ള ബസ് യാത്ര രാത്രിയിലായിരുന്നു. ബസ് ജീവനക്കാരുമായി സീറ്റ് അനുവദിക്കുന്നതിന്‍റെ പേരില്‍ ഉണ്ടായ ശണ്ഠയൊഴിച്ചാല്‍ ...

Read More »