‘എല്ലാ സൃഷ്ടികളിലും അള്ളാഹുവിന്റെ സാന്നിധ്യം കാണുക, എന്നാല്‍ ആ സൃഷ്ടി പൂര്‍ണാര്‍ത്ഥത്തില്‍ അള്ളാഹുവല്ല എന്നും അറിയുക. അതായത് എല്ലാ ഭൂതങ്ങളിലും ഈശ്വരനെ കാണുക. എന്നാല്‍ ആ ഭൂതങ്ങള്‍ ഈശ്വരനല്ല എന്നറിയുകയും ചെയ്യുക. ഈ ദിക്റ് സ്വായത്തമാക്കാന്‍ നൂരിഷാ തങ്ങള്‍ക്ക് ഏകദേശം പത്തുവര്‍ഷം വേണ്ടിവന്നു’. ദ്വൈതാദ്വൈതത്തിന്റെ സൂഫീരഹസ്യം തേടിയുള്ള യാത്ര തുടരുന്നു, പി പി ഷാനവാസ് രാത്രികളിലെ സലുവിന്റെ ക്ലാസുകള്‍ എനിക്ക് സൂഫീജ്ഞാനത്തിന്റെ അതുവരെ തുറക്കാത്ത പല വാതായനങ്ങളും തുറന്നിട്ടു. പില്ക്കാലത്ത്, ഹൈദരാബാദില്‍ നൂരിഷ ത്വരീഖത്തിന്റെ ആസ്ഥാനത്ത് ചെലവിട്ട നാളുകളില്‍ അറിവിന്റെ മുത്തുകളും പവിഴങ്ങളും ...
Read More »Tag Archives: sufism
സൂഫീപഥങ്ങളില്‍: പരമമായ ഉണ്മയെക്കുറിച്ചുള്ള അറിവല്ലാതെ മറ്റൊന്നുമല്ല അള്ളാഹു
അള്ളാഹുവിനെ മനസ്സിലെ ഒരു പിതൃരൂപമായി അറിയുന്ന വിശ്വാസികളില്‍ ഭൂരിപക്ഷവും, പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് അറിയുന്നതിനപ്പുറത്തെ യാഥാര്‍ത്ഥ്യം എന്ന നിലയില്‍ അള്ളാഹു എന്ന പദത്തിന് കൂടുതല്‍ ഗഹനമായ അര്‍ത്ഥവും അസ്തിത്വവും ഉണ്ട് എന്ന് മനസ്സിലാക്കാറില്ല. മനസ്സില്‍ പൊന്തിവരുന്ന വിഗ്രഹരൂപത്തിന്റെ പേര് മാത്രമാണ് അവര്‍ക്ക് അള്ളാഹു. എന്താണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നറിയുന്നവര്‍ പതിനായിരത്തിലൊന്ന്, അനുഭവിക്കുന്നവരോ ലക്ഷത്തില്‍ ഒരാളും എന്ന് കബീര്‍. സൂഫീജ്ഞാനരഹസ്യങ്ങള് തേടി പി പി ഷാനവാസ്. ‘സൂഫീപഥങ്ങളിൽ’ ആറാംഭാഗം. ഹൈദരാബാദിലെ നൂരിഷാ ത്വരീഖത്തിന്റെ ആസ്ഥാനത്ത് നാല്പതു ദിവസത്തെ ചില്ലയിരുന്നാണ് ഷിര്‍ക്കിന്റെയും ബഹുദൈവാരാധനയുടെയും രഹസ്യത്തെക്കുറിച്ചുള്ള ജ്ഞാനം,ഷെയ്ഖുമാര്‍ മുരീദുമാര്‍ക്ക് പങ്കുവെയ്ക്കുന്നതെന്ന് എന്നെ ...
Read More »സൂഫീപഥങ്ങളില്‍: ഞാനെന്ന ബോധത്തിന്റെ സാഗരത്തെ മണ്‍കുടത്തിലടയ്ക്കുന്നു സൂഫീജ്ഞാനം
ശവകുടീരത്തിലും സമാധി തുടരുന്നു എന്ന അര്‍ത്ഥത്തിലാണ് സൂഫിയുടെ കബറിടം സന്ദര്‍ശനസ്ഥലമായി സവിശേഷമാകുന്നത്. ഭൗതികശരീരത്തിന്റെ അഭാവത്തിലും തുടരുന്ന മഖാം. സൂഫിയുടെ ജ്ഞാനപദ്ധതിയും അന്വേഷണവഴിയും എത്രത്തോളം സാധകന് മനസ്സിലാക്കുന്നുവോ, അത്രത്തോളം മഖാമിനെ അടുത്തറിയാം, അനുഭവിക്കാം. ആത്മീയാനുഭവങ്ങളുടെ ശീര്ഷസ്ഥാനമായ അജ്മീറിൽ സൂഫിയുടെ ഹൃദയപ്രകാശത്തിന്റെ അനുഭവം ഏറ്റുവാങ്ങി പി. പി. ഷാനവാസ് യാത്ര തുടരുന്നു. സൂഫീപഥങ്ങളിൽ അഞ്ചാംഭാഗം. ദര്‍ഗാ സന്ദര്‍ശനത്തിന്റെ തിരക്കില്‍നിന്ന് തലയൂരി മുറിയില്‍ അഭയംതേടി. പ്രഭാഷണങ്ങളും ബിരിയാണി തീറ്റയും ഇപ്പോള്‍ കൂടുതല്‍ ആയാസത്തിലായി. ഭൗതികമായ ആവശ്യങ്ങള്‍ക്കും രോഗശാന്തിക്കും ഖ്വാജയുടെ സന്നിധിയില്‍ ഒറ്റയ്ക്കും കൂട്ടായും പ്രാര്‍ത്ഥന നടത്തുന്നതില്‍ ഇനി ...
Read More »സൂഫീപഥങ്ങളില്‍: പ്രവാചകചര്യയുടെ നന്മകളെ കാത്തുസൂക്ഷിക്കാന്‍ എല്ലാം ത്യജിച്ചിറങ്ങുന്നവര്‍
“നിങ്ങള്‍ക്ക് ഭൗതികജീവിത സൗഖ്യത്തിനുള്ള സമ്മാനങ്ങളാണ് അള്ളാഹുവില്‍നിന്ന് വേണ്ടതെങ്കില്‍ അതാവശ്യപ്പെടാം. അപ്പോള്‍ അള്ളാഹുവിന്റെ ഔലിയാക്കന്മാര് നിങ്ങളെ തുപ്പുന്നു. ആ തുപ്പല്‍കൊണ്ട് കേവല ഭൗതിക സുഖങ്ങളും നിങ്ങള്‍ക്ക് അനുഗ്രഹമായി ലഭിക്കും. എന്നാല്‍ നിങ്ങള്‍ക്ക് അതാണോ വേണ്ടത്? അതോ പ്രപഞ്ചനാഥനെ സംബന്ധിച്ച പരമജ്ഞാനമാണോ?” പി പി ഷാനവാസ് യാത്രയെഴുത്ത് തുടരുന്നു. അള്ളാഹുവും പ്രവാചകനും നമ്മുടെ ഹൃദയത്തിലെ യാഥാര്‍ത്ഥ്യങ്ങളാണെന്ന അറിവുപകര്‍ന്ന അജ്മീര്‍ ദിനരാത്രങ്ങളിലെ അനുഭവങ്ങളിലൂടെ മൂന്നുദിവസത്തെ ഷെയ്ഖിന്റെയും ഖലീഫമാരുടെയും തഅ്ലീമുകള്ക്കു (അധ്യാപനം) ശേഷമേ, ദര്‍ഗാ സിയാറത്ത് അനുവദിക്കൂ എന്നാണ് സംഘത്തിന്റെ നിഷ്കര്‍ഷ. അതിനാല്‍ ആരിഫുദ്ദീന്‍ ഷെയ്ഖിനുവേണ്ടി ഞങ്ങള്‍ ലോഡ്ജ് മുറിയില്‍ ...
Read More »സൂഫീപഥങ്ങളിൽ: പരിവ്രാജകത്വത്തിലൂടെ സത്യത്തെത്തേടുന്ന വിപ്ലവകാരിയുടെ മതമാണ് സൂഫിസം
കൊട്ടാരക്കെട്ടുകളിലും അധികാരസ്വരൂപങ്ങളിലും ജീര്ണിച്ചുപോവാതെ പ്രവാചക മതത്തിന്റെ വിശ്വാസവിശുദ്ധിയെ കാലാകാലങ്ങളിലായി സംരക്ഷിച്ചുപോന്ന പ്രസ്ഥാനമാണ് സൂഫിസം. ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ ദുര്‍ഗങ്ങളെ അതിജീവിക്കാനുള്ള പ്രസ്ഥാനമായി ഇന്ത്യന്‍ പരിവ്രാജക പ്രസ്ഥാനം നിലനിന്നപോലെ. ഇന്ത്യയില്‍ ചിഷ്തിയ സൂഫി പ്രസ്ഥാനത്തിന് തുടക്കംകുറിച്ച ഖ്വാജാ മൊയ്നുദ്ദീന് ഹസന് ചിഷ്തി, ഇന്ത്യന്‍ ആത്മീയതയ്ക്കും ദര്‍ശനത്തിനും മാത്രമല്ല, സാധാരണക്കാരന്റെ നിലനില്‍പ്പിനും നിത്യജീവിതത്തിനും, ഒപ്പം ഇന്ത്യന്‍ സംഗീതത്തിനും വിലപ്പെട്ട സംഭാവന നല്കി. പി. പി. ഷാനവാസ് ‘സൂഫിപഥങ്ങ’ളിലൂടെയുള്ള യാത്രാനുഭവം തുടരുന്നു. മൂന്നാംഭാഗം. തിരിച്ച് അജ്മീറിലേക്കുള്ള ബസ് യാത്ര രാത്രിയിലായിരുന്നു. ബസ് ജീവനക്കാരുമായി സീറ്റ് അനുവദിക്കുന്നതിന്റെ പേരില്‍ ഉണ്ടായ ശണ്ഠയൊഴിച്ചാല് ...
Read More »എല്ലാം പൊറുക്കുന്നവനാണ് ദൈവം
തന്റെ അയല്പക്കത്ത് താമസിച്ചിരുന്ന താന്തോന്നിയായ ഒരു യുവാവിന്റെ മ്ലേച്ഛമായ പെരുമാറ്റം മാലിക് ഇബ്നു ദീനാറിന്റെ മനസ്സിനെ മഥിച്ചു. ആരെങ്കിലും ഇടപെട്ട് സംഗതി നേരെയാക്കുമെന്നു ധരിച്ച് കുറേക്കാലം അദ്ദേഹം പ്രത്യേകിച്ച് നടപടിയൊന്നും കൈക്കൊണ്ടില്ല. ഒടുവില്‍ ആ യുവാവിനെപ്പറ്റി ജനങ്ങള്‍ മുഴുവനും പരാതികള്‍ ഉന്നയിക്കുവാൻ തുടങ്ങി. അപ്പോള്‍ മാലിക് അയാളെ ചെന്നുകണ്ട് ശകാരിച്ചു. ദുര്‍നടപടികള്‍ വെടിയുവാൻ പറഞ്ഞു. പക്ഷേ, താൻ സുല്‍ത്താന്‍ പ്രിയപ്പെട്ട ആളാണെന്നും ഇഷ്ടപ്പെട്ടത് ചെയ്യുന്നതില്‍ നിന്ന് തന്നെ തടയുവാൻ ആര്‍ക്കും കഴിയില്ലെന്നുമായി, ആ ചെറുപ്പക്കാരൻ. മാലിക് പറഞ്ഞു, അദ്ദേഹം സുല്‍ത്താനെ കാണാൻ പോകയാണെന്ന്. അതുകേട്ട് ...
Read More »സൂഫീപഥങ്ങളിൽ: ജയ്പൂരിലെ വിസ്മയങ്ങള്‍
ഖ്വാജയുടെ ദർഗ സന്ദര്‍ശിക്കാനുള്ള സമയമായിട്ടില്ല, ഹൈദ്രബാദില്‍ നിന്ന് സയ്യിദ് മുഹമ്മദ് ആരിഫുദ്ദീൻ ജീലാനി ഷെയ്ഖും സംഘവും എത്തണം. അതുവരെ സമയമുണ്ട്. ജയ്പൂർ അടുത്താണ്. മധ്യകാലം പണിതീര്‍ത്ത വാസ്തുവിസ്മയങ്ങള്‍. മുഗള്‍-രജപുതാന ശൈലികളുടെ സമ്മോഹിത സമ്മേളനം. കൊളോണിയല്‍ ഭരണാധികാരികൾ ചരിത്രത്തോടു ചെയ്ത നീതിപോലും കാണിക്കാൻ നമ്മുടെ ഭരണാധികാരികള്‍ക്കാവുന്നില്ലെന്ന് ഇന്ത്യൻ എല്ലാ ഭൂതകാല തിരുശേഷിപ്പുകളുടെയും സമകാലീനസ്ഥിതി വിളിച്ചോതുന്നു. പി. പി. ഷാനവാസ് യാത്രാനുഭവം തുടരുന്നു. അജ്മീറില്‍ എത്തുമ്പോള്‍ രാത്രി. റെയില്‍വെ സ്റ്റേഷനില്‍ പലവിധം ജനങ്ങള്‍. ഇരുട്ടിലൂടെ ദര്‍ഗയിലേക്കുള്ള വഴിനടത്തം. ദര്ഗാഷരീഫിന്റെ പ്രവേശന കവാടങ്ങളിലൊന്നിനരികെ ഞങ്ങള്‍ കെട്ടുഭാണ്ഡങ്ങള്‍ ഇറക്കി വിശ്രമിച്ചു. ...
Read More »മാപ്പിളപ്പാട്ടിന്റെ മൊഞ്ചാണ് കൊണ്ടോട്ടി; കെടാതെ കത്തുന്നു ഇശലിൻ ചെരാതുകൾ
മോയിൻകുട്ടി വൈദ്യർ തൊട്ടുള്ള കവിമുനിമാർ കൊളുത്തിവച്ചുപോയ ഇശലിൻ ചിരാതുകൾ തലമുറകളിലൂടെ കെടാതെ സൂക്ഷിക്കുകയാണ് കൊണ്ടോട്ടി. വൈദ്യർ മഹോത്സവനാളുകൾക്ക് ഒരനുബന്ധമായി കൊണ്ടോട്ടിയുടെ കാവ്യചരിത്രപാരമ്പര്യത്തെക്കുറിച്ച് പി. വി. ഹസീബ് റഹ്മാൻ ‘പൂമകളാണെ ഹുസുനുൽ ജമാൽ പുന്നാരത്താളം മികന്തബീവി… മാപ്പിളപ്പാട്ടിൻ മലപ്പുറത്തിന്റെ മൊഞ്ചാണ് കൊണ്ടോട്ടി. ഇവിടെ ഇളംകാറ്റ് പോലും ഇശലിന്റെ ഈണം തിരയുകയാണ്. ഒരു കാലത്ത് കലയെയും പാട്ടിനെയും അക്ഷരക്കൂട്ടുകളാക്കിയവർ കൊളുത്തിവച്ചുപോയ ഇശലിൻ ചിരാതുകൾ തലമുറകൾ കെടാതെ സൂക്ഷിക്കുന്നു. കാലങ്ങൾക്ക് മുമ്പേ കൊണ്ടോട്ടിക്ക് സ്വന്തമായ ഒരു ദേശീയതയുണ്ട്. ഈ മണ്ണിന്റെ കലാ-സാംസ്കാരിക പൈതൃകമാണ് അതിന്റെ മുഖവാതിൽ. കരിപ്പൂർ കണ്ണംകോട്ട് ...
Read More »അവർ മനുഷ്യരെ മയക്കുന്നവരാണ്; നിങ്ങൾ അജ്ഞാതരായ ഗുരുക്കന്മാരെ തേടുക
സൂഫീവര്യനെ സന്ദര്‍ശിക്കാനെത്തിയ ഒരു വ്യാപാരി അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “ചില നാടുകളില്‍ ശരിക്കും ഗുരുക്കന്മാരുണ്ട്. അവരുടേതായ സൂത്രവാക്യങ്ങളും സിദ്ധാന്തങ്ങളുമൊക്കെയുള്ള ആത്മീയ ഗുരുഭൂതന്മാരാണവര്. നമ്മുടെ നാട്ടിലെ സൂഫിവൃത്തങ്ങളില്‍ ആത്മീയാചാര്യന്മാരുടെ എണ്ണം എന്തേ കുറയുവാൻ കാരണം? ഉള്ളവര്‍ തന്നെ പുറത്ത് അറിയപ്പെടുമ്പോഴേക്കും വെറും അനുകര്‍ത്താക്കളോ മറ്റാരുടെയെങ്കിലും അഭ്യാസമുറകള്‍ വെറുതെ പിൻപറ്റുന്നവരോ ആയിരിക്കും. എന്തുകൊണ്ടാണിങ്ങനെ?” സൂഫി പറഞ്ഞു: “രണ്ട് ചോദ്യങ്ങളാണിവ. പക്ഷേ, അവയ്ക്ക് ഉത്തരം ഒന്നുതന്നെ. ഉദാഹരണത്തിന് ഇന്ത്യയുടെ കാര്യമെടുക്കുക. അവിടെ ഗുരുക്കന്മാര് ഇഷ്ടംപോലെ. പുണ്യസ്ഥലങ്ങളില്‍ ആരാധന നടത്തുന്നവരും കുറവല്ല. എന്നാല്‍ സത്യത്തിന്റെ വക്താക്കളായി അറിയപ്പെടുന്ന സൂഫികള്‍ കുറച്ചേയുള്ളൂ. ...
Read More »സൂഫീപഥങ്ങളിൽ: ആത്മാന്വേഷണത്തിന്റെ അജ്മീർ യാത്ര
|പി പി ഷാനവാസ്| അഹമ്മദാബില്‍ തീവണ്ടിയിറങ്ങുമ്പോഴാണറിഞ്ഞത്, അജ്മീറിലേക്കുള്ള വണ്ടിയെത്താന്‍ വൈകും വരെ കാത്തിരിക്കണം. കൂടെയുള്ളവരില്‍ സ്ത്രീകളടക്കമുള്ള ചിലര്‍ തീവണ്ടിയാപ്പീസിലെ കാത്തിരിപ്പു മുറിയില്‍ വിശ്രമം തേടി. അധ്യാപക സഹോദരങ്ങളായ ഷക്കീറും ഷമീമും കോഴിക്കോട്ടെ വസ്ത്രവ്യാപാരിയായ നാസറളിയനും ചേര്‍ന്ന് ഞങ്ങള്‍ സബര്‍മതീ തീരത്തെ ഗാന്ധീ ആശ്രമം കാണാന്‍ പോയി. അഹമ്മദാബാദിലെ മുഷിഞ്ഞ തെരുവുകളിലൂടെ ഓട്ടോയില്‍ ആശ്രമകവാടത്തിലെത്തി. വേപ്പുമരങ്ങള്‍ തണലൊരുക്കുന്ന പരിസരത്തിന് പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. ഗാന്ധിജിയുടെ ജീവിത മുഹൂര്‍ത്തങ്ങളും അദ്ദേഹം കടന്നു പോയ രാഷ്ട്രീയ സന്ധികളും മ്യൂസിയത്തില്‍ ഫോട്ടോപകര്‍പ്പുകളായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പുസ്തകശാലയില്‍ ഗാന്ധിയന്‍ സാഹിത്യം. ഗാന്ധിജിയുടെ മരുമകന് പണിത ...
Read More »