ദിവസം കൂടും തോറും ചൂട് ഏറി വരികയാണ്. സംസ്ഥാനമൊട്ടാകെ വെന്തുരുകുന്നു. ശരാശരി താപനില ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത റെക്കോഡിലേക്ക് ഉയര്‍ന്നു. വെയില് ഉദിച്ച് കുറച്ചു കഴിയുമ്പോഴേക്കും അതിഭീകരമായ ചൂട്. പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. പലയിടങ്ങളിലും ആളുകള്‍ക്ക് സൂര്യാഘാതമേറ്റതായി റിപ്പോര്‍ട്ടുകള്‍. കേള്‍ക്കുമ്പോള്‍ അത്ര നിസ്സാരമെന്ന് തോന്നുമെങ്കിലും അപകടകാരിയാണ്. കാലവും കാലാവസ്ഥയും മാറുമ്പോള്‍ ഉണ്ടാകുന്ന പുതിയ രോഗങ്ങളെപ്പോലെ തന്നെ മലയാളികള്‍ക്ക് കേട്ടറിവുപോലുമില്ലാതിരുന്ന സൂര്യതാപവും കേരളത്തില്‍ അനുഭവപ്പെടുന്നു. സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നതാണ് ഇപ്പോള്‍ കേരളത്തില്‍ എങ്കിലും ഓരോ വര്‍ഷം ചെല്ലുതോറും ഇരട്ടിച്ചു വരികയാണ്. ഇതുകൊണ്ടുതന്നെ കേരളീയര്‍ സൂര്യാഘാതത്തെപ്പറ്റി കൂടുതല്‍ ...
Read More »