രാജ്യത്ത് ദയാവധത്തിന് സുപ്രീം കോടതി ഉപാധികളോടെ അനുമതി നല്കി. ഒരു ചികിത്സ കൊണ്ടും സ്വഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഉറപ്പുള്ള, മരണതാത്പര്യം അറിയിക്കുന്ന വ്യക്തികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കാമെന്നാണ് സുപ്രീം കോടതിയുടെ വിധി. കോമണ്‍ കോസ് എന്ന സംഘടന നല്കിയ പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നിര്‍ണായകമായ വിധി. മെഡിക്കല്‍ ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ മാത്രമേ ദയാവധം നടപ്പാക്കാന്‍ സാധിക്കൂ. ജില്ലാ മജിസ്ട്രേറ്റ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം.അന്തസോടെ മരിക്കുകയെന്നത് ഏത് മനുഷ്യന്റെയും മൗലിക അവകാശമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മരുന്ന് കുത്തി വച്ച് മരിക്കാന്‍ അനുവദിക്കില്ല. ...
Read More »