‘എല്ലാ സൃഷ്ടികളിലും അള്ളാഹുവിന്റെ സാന്നിധ്യം കാണുക, എന്നാല്‍ ആ സൃഷ്ടി പൂര്‍ണാര്‍ത്ഥത്തില്‍ അള്ളാഹുവല്ല എന്നും അറിയുക. അതായത് എല്ലാ ഭൂതങ്ങളിലും ഈശ്വരനെ കാണുക. എന്നാല്‍ ആ ഭൂതങ്ങള്‍ ഈശ്വരനല്ല എന്നറിയുകയും ചെയ്യുക. ഈ ദിക്റ് സ്വായത്തമാക്കാന്‍ നൂരിഷാ തങ്ങള്‍ക്ക് ഏകദേശം പത്തുവര്‍ഷം വേണ്ടിവന്നു’. ദ്വൈതാദ്വൈതത്തിന്റെ സൂഫീരഹസ്യം തേടിയുള്ള യാത്ര തുടരുന്നു, പി പി ഷാനവാസ് രാത്രികളിലെ സലുവിന്റെ ക്ലാസുകള്‍ എനിക്ക് സൂഫീജ്ഞാനത്തിന്റെ അതുവരെ തുറക്കാത്ത പല വാതായനങ്ങളും തുറന്നിട്ടു. പില്ക്കാലത്ത്, ഹൈദരാബാദില്‍ നൂരിഷ ത്വരീഖത്തിന്റെ ആസ്ഥാനത്ത് ചെലവിട്ട നാളുകളില്‍ അറിവിന്റെ മുത്തുകളും പവിഴങ്ങളും ...
Read More »Home » Tag Archives: Syed Arifuddin Jeelani
Tag Archives: Syed Arifuddin Jeelani
സൂഫീപഥങ്ങളില്‍: പ്രവാചകചര്യയുടെ നന്മകളെ കാത്തുസൂക്ഷിക്കാന്‍ എല്ലാം ത്യജിച്ചിറങ്ങുന്നവര്‍
“നിങ്ങള്‍ക്ക് ഭൗതികജീവിത സൗഖ്യത്തിനുള്ള സമ്മാനങ്ങളാണ് അള്ളാഹുവില്‍നിന്ന് വേണ്ടതെങ്കില്‍ അതാവശ്യപ്പെടാം. അപ്പോള്‍ അള്ളാഹുവിന്റെ ഔലിയാക്കന്മാര് നിങ്ങളെ തുപ്പുന്നു. ആ തുപ്പല്‍കൊണ്ട് കേവല ഭൗതിക സുഖങ്ങളും നിങ്ങള്‍ക്ക് അനുഗ്രഹമായി ലഭിക്കും. എന്നാല്‍ നിങ്ങള്‍ക്ക് അതാണോ വേണ്ടത്? അതോ പ്രപഞ്ചനാഥനെ സംബന്ധിച്ച പരമജ്ഞാനമാണോ?” പി പി ഷാനവാസ് യാത്രയെഴുത്ത് തുടരുന്നു. അള്ളാഹുവും പ്രവാചകനും നമ്മുടെ ഹൃദയത്തിലെ യാഥാര്‍ത്ഥ്യങ്ങളാണെന്ന അറിവുപകര്‍ന്ന അജ്മീര്‍ ദിനരാത്രങ്ങളിലെ അനുഭവങ്ങളിലൂടെ മൂന്നുദിവസത്തെ ഷെയ്ഖിന്റെയും ഖലീഫമാരുടെയും തഅ്ലീമുകള്ക്കു (അധ്യാപനം) ശേഷമേ, ദര്‍ഗാ സിയാറത്ത് അനുവദിക്കൂ എന്നാണ് സംഘത്തിന്റെ നിഷ്കര്‍ഷ. അതിനാല്‍ ആരിഫുദ്ദീന്‍ ഷെയ്ഖിനുവേണ്ടി ഞങ്ങള്‍ ലോഡ്ജ് മുറിയില്‍ ...
Read More »