ഖ്വാജയുടെ ദർഗ സന്ദര്‍ശിക്കാനുള്ള സമയമായിട്ടില്ല, ഹൈദ്രബാദില്‍ നിന്ന് സയ്യിദ് മുഹമ്മദ് ആരിഫുദ്ദീൻ ജീലാനി ഷെയ്ഖും സംഘവും എത്തണം. അതുവരെ സമയമുണ്ട്. ജയ്പൂർ അടുത്താണ്. മധ്യകാലം പണിതീര്‍ത്ത വാസ്തുവിസ്മയങ്ങള്‍. മുഗള്‍-രജപുതാന ശൈലികളുടെ സമ്മോഹിത സമ്മേളനം. കൊളോണിയല്‍ ഭരണാധികാരികൾ ചരിത്രത്തോടു ചെയ്ത നീതിപോലും കാണിക്കാൻ നമ്മുടെ ഭരണാധികാരികള്‍ക്കാവുന്നില്ലെന്ന് ഇന്ത്യൻ എല്ലാ ഭൂതകാല തിരുശേഷിപ്പുകളുടെയും സമകാലീനസ്ഥിതി വിളിച്ചോതുന്നു. പി. പി. ഷാനവാസ് യാത്രാനുഭവം തുടരുന്നു. അജ്മീറില്‍ എത്തുമ്പോള്‍ രാത്രി. റെയില്‍വെ സ്റ്റേഷനില്‍ പലവിധം ജനങ്ങള്‍. ഇരുട്ടിലൂടെ ദര്‍ഗയിലേക്കുള്ള വഴിനടത്തം. ദര്ഗാഷരീഫിന്റെ പ്രവേശന കവാടങ്ങളിലൊന്നിനരികെ ഞങ്ങള്‍ കെട്ടുഭാണ്ഡങ്ങള്‍ ഇറക്കി വിശ്രമിച്ചു. ...
Read More »