കോട്ടയത്ത് എത്ര മത്തായിമാരുണ്ടെന്നത് ഒരു ദാര്‍ശനിക ചോദ്യമായിരുന്നു. ജോണ്‍ എബ്രഹാം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉയര്‍ത്തിയ ആ ചോദ്യം ഇന്നും ചോദിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. രാഷ്ട്രീയമായും സാമൂഹികമായും അത് ചര്‍ച്ചചെയ്യപ്പെട്ടതാണ്. എന്നാല്‍ അതിലെ കൗതുകമാണ് മലപ്പുറത്തിന്റെ പുതിയ വര്‍ത്തമാനം. മലപ്പുറത്ത് എത്ര ഹംസമാരുണ്ട് എന്ന ചോദ്യത്തിന് ലൗലി ഹംസ ഹാജിയുടെ നേതൃത്വത്തില്‍ ഉത്തരം കണ്ടെത്താനൊരുങ്ങുകയാണ് ഹംസമാര്‍. ആധുനികജീവിതം വ്യക്തികളെ തുരുത്തുകളായി മാറ്റുന്നതുകൊണ്ടാകാം, അതില്‍നിന്നുള്ള വിമോചനത്തിനായി ഇപ്പോള്‍ സംഗമങ്ങളുടെ പരമ്പരയൊരുങ്ങുന്നത്. പൂര്‍വവിദ്യാര്‍ഥിസംഗമം, പൂര്‍വ അധ്യാപകസംഗമം, കുടുംബസംഗമം, ചിരിക്കുന്നവരുടെ സംഗമം, അന്ധരുടെ സംഗമം, നീളം കൂടിയവരുടെ സംഗമം, അരയ്ക്കുതാഴെ തളര്ന്നവരുടെ സംഗമം, ...
Read More »