തിരക്കഥാകൃത്തും എഴുത്തുകാരനുമായ ടി.എ.റസാഖ് (58) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ആയിരുന്നു അന്ത്യം . ഒരുമാസത്തോളമായി കരള്‍ രോഗത്തിന് ചികില്‍സയിലായിരുന്നു. റസാഖ് ഉള്‍പ്പെടെയുള്ള ചലച്ചിത്രപ്രവര്‍ത്തകരെ സഹായിക്കാന്‍ കോഴിക്കോട്ട് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കലാപരിപാടി അരങ്ങേറുന്നതിനിടെയാണ് നിര്യാണം. സംസ്കാരം ചൊവ്വാഴ്ച. മൃതദേഹം കോഴിക്കോട് ടൗണ്‍ഹാളിലും തുടര്‍ന്ന് രാവിലെ പത്തരവരെ മലപ്പുറം കൊണ്ടോട്ടി മൊയിന്‍കുട്ടി വൈദ്യര് സ്മാരകത്തിലും പൊതുദര്‍ശനത്തിനുവയ്ക്കും. പതിനൊന്നു മണിക്ക് തുറയ്ക്കല്‍ ജുമാ മസ്ജിദ്ദിലാണ് കബറടക്കം. അന്തരിച്ച തിരക്കഥാകൃത്ത് ടി.എ.ഷാഹിദ് സഹോദരനാണ്. 1987 ല്‍ ധ്വനി എന്ന സിനിമയില്‍ സംവിധായകന് എ.ടി.അബുവിന്റെ സഹായിയായാണ് അരങ്ങേറ്റം കുറിച്ച ...
Read More »