തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ചെന്നൈ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായതായി ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പിറക്കിയത്. ജയയുടെ ആരോഗ്യ സ്ഥിതി അതീവഗുരുതരമെന്നാണ് സൂചന. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല മുംബൈയിലായിരുന്ന തമിഴ്നാട് ഗവര്‍ണര്‍ സി.എച്ച്. വിദ്യാസാഗര്‍ റാവു വിവരമറിഞ്ഞ് പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെത്തി. ആശുപത്രി അധികൃതരുമായി 10 മിനിറ്റോളം ചര്‍ച്ച നടത്തിയ അദ്ദേഹം രാജ്ഭവനിലേക്ക് മടങ്ങി. ജയയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഗവര്‍ണര്‍ പത്രക്കുറിപ്പ് ഇറക്കുമെന്നാണ് വിവരം. അതിനിടെ, അപ്പോളോ ...
Read More »Home » Tag Archives: tamilnadu-chiefminister-jayalalitha-hospital