തമിഴ്നാട്ടില്‍ റേഷന്‍ കടകളില്‍ നല്കുന്ന അരി ബ്രാന്‍ഡഡ് അരിയായി കേരളത്തിലെ മാര്‍ക്കറ്റില്‍. പാലക്കാട് ജില്ലയുടെ അതിര്‍ത്തികളിലൂടെയാണ് അരികടത്ത് സംഘത്തിന്റെ പ്രവര്‍ത്തനം. അതിര്ത്തിക്കിപ്പുറത്തെത്തിച്ച അരി പോളിഷ് ചെയ്ത് ബ്രാന്‍ഡഡ് ആക്കി വില്‍ക്കും. അധികൃതരെ വെട്ടിച്ചു കേരളത്തിലെത്തിച്ചാല്‍ ഒരു ചാക്ക് അരിക്ക് 225 രൂപയാണ് ലഭിക്കുക. ഇതു ബ്രാന്‍ഡ് ചെയ്ത ചാക്കുകളിലാക്കി മാറ്റി വില്‍പ്പന നടത്തുന്നത് 2,250 മുതല്‍ 2,600 രൂപയ്ക്ക്. സംസ്ഥാനത്തേക്കു ലോറിയില്‍ കടത്താന്‍ ശ്രമിച്ച ഒരു ടണ്‍ റേഷനരി കഴിഞ്ഞദിവസം പൊലീസ് പിടികൂടി. ആനമല സ്വദേശി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ മില്ലിലേക്കാണ് അരി ...
Read More »Home » Tag Archives: tamilnadu-subcd rice-kerala-rice-branded