കൊടുവള്ളി: കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം അധ്യാപിക വാഹനാപകടത്തില്‍ മരിച്ചതായി സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. സ്കൂളിലെ ജീവശാസ്ത്രം അധ്യാപിക ടി. ബീനയാണ് കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് അധ്യാപികയും കുടുംബവും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ടെന്നും അധ്യാപിക മരിച്ചതായും ഭര്‍ത്താവും മകളും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായും വാട്സ്ആപ് വഴി വാര്‍ത്ത പ്രചരിച്ചത്. സംഭവം വലിയ പരിഭ്രാന്തി പടര്‍ത്തുകയും നിജസ്ഥിതി അറിയാന്‍ നിരവധി പേര് വീടുമായി ബന്ധപ്പെടുകയും ...
Read More »