ഭിന്ന ശേഷിയുള്ള പത്തൊമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ ബാലുശേരി എസ്ഐ വി. സിജിത്ത് അറസ്റ്റ് ചെയ്തു. പൂനൂര് പുതിയമ്പ്രം അബ്ദുള്‍ നിസാര്‍ (42) ആണ് അറസ്റ്റിലായത്. കടമേരി റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനാണ്. കഴിഞ്ഞ ബുധനാഴ്ച കരുമലയിലെ ബന്ധുവീട്ടില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബാലുശേരി പോലിസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More »Home » Tag Archives: techer-arrestedfor-rape-ballussery