പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍ ഇന്നു മുതല്‍ എ ക്ലാസ് തീയറ്ററുകളില്‍ നിന്ന് പിന്‍വലിക്കും. സിനിമാ റിലീസ് തര്‍ക്കത്തില്‍ എ ക്ലാസ് തീയറ്റര്‍ ഉടമകളുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ഇരു സംഘടനകളുടെയും ഭാരവാഹികള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ അന്യഭാഷാ ചിത്രങ്ങളായിരിക്കും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തീയറ്ററുകളിലുണ്ടാകുക. തീയറ്റര്‍ വിഹിതത്തെ ചൊല്ലി, നിര്‍മാതാക്കളും വിതരണക്കാരും ഒരു ഭാഗത്തും തീയറ്റര്‍ ഉടമകള്‍ മറുഭാഗത്തുമായി തുടരുന്ന തര്‍ക്കം ഇതോടെ രൂക്ഷമായി. ക്രിസ്മസിന് റിലീസുകള്‍ വേണ്ടെന്ന തീരുമാനമെടുത്ത പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടമായി സിനിമകള്‍ പിന്‍വലിക്കാനും നേരത്തെ തീരുമാനിച്ചിരുന്നു. ...
Read More »Home » Tag Archives: theatre-strike-kerala
Tag Archives: theatre-strike-kerala
ചര്‍ച്ച പരാജയം; മലയാള സിനിമാ മേഖല സ്തംഭനത്തിലേക്ക്.
തീയറ്റര്‍ ഉടമകളും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളും തമ്മില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ അലസിപ്പിരിഞ്ഞു. സിനിമകളുടെ തീയറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം വേണമെന്ന തീയറ്റര്‍ ഉടമകളുടെ ആവശ്യം വിതരണക്കാരും നിര്‍മാതാക്കളും അംഗീകരിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടത്. ചര്‍ച്ച പൊളിഞ്ഞതോടെ മലയാള ചിത്രങ്ങളുടെ ക്രിസ്മസ് റിലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സത്യന് അന്തിക്കാടിന്റെ ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ധിഖിന്റെ ജയസൂര്യ ചിത്രം ഫുക്രി, പൃഥ്വിരാജിന്റെ എസ്ര എന്നിവയായിരുന്നു ഈ ആഴ്ച ക്രിസ്മസ് റിലീസായി എത്തേണ്ടിയിരുന്നത്. ഇരുപത്തിരണ്ടിനായിരുന്നു ...
Read More »