തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് ഗതാഗത മന്ത്രി തോമസ് ചാണ്ടി. കായല്‍ കയ്യേറിയിട്ടില്ലെന്ന് തോമസ് ചാണ്ടി വ്യക്തമാക്കി. ഒരു സെന്റ് ഭൂമി പോലും കയ്യേറിയെന്ന് ആര്‍ക്കും തെളിയിക്കാനാവില്ല. കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് നികത്തിയത്. വഴിയിലിട്ട മണ്ണ് എടുത്ത് മാറ്റാന്‍ തയ്യാറാണ്. കെട്ടിടങ്ങള്‍ അനധികൃതമാണെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല. നിലവില്‍ രാജി വെയ്ക്കേണ്ട സാഹചര്യമില്ലെന്നും തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. കായല്‍ കൈയ്യേറിയെന്ന ആരോപണം തെളിഞ്ഞാല്‍ രാജിവയ്ക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി നേരത്തെ പറഞ്ഞിരുന്നു . മുഖ്യമന്ത്രി പറഞ്ഞാല്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തോമസ് ...
Read More »