മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച വിഷയം നാളെ നടക്കാനിരിക്കുന്ന എന്‍സിപി സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന് മാസ്റ്റര്‍. നാളത്തെ യോഗം ഒരുമാസം മുന്‍പ് തീരുമാനിച്ചതാണ്. ആ യോഗത്തിന്റെ അജണ്ട മന്ത്രിയുടെ രാജിയല്ല. എന്നാല്‍ ആവശ്യമെങ്കില്‍ തോമസ് ചാണ്ടി വിഷയം ചര്‍ച്ച ചെയ്യും. ഈ വിഷയത്തില്‍ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിനാണെന്നും രണ്ട് ദിവസം കൊണ്ട് രാജി സംബന്ധിച്ച തീരുമാനം അറിയിക്കണമെന്ന് എല്‍ഡിഎഫ് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കളക്ടറുടെ റിപ്പോര്ട്ടിന്മേല് നിയമനടപടി സ്വീകരിക്കാനാണ് എല്‍ഡിഎഫ് മുഖ്യമന്ത്രിയെ ...
Read More »