Home » Tag Archives: thomas-chandy-minister

Tag Archives: thomas-chandy-minister

തോമസ് ചാണ്ടി രാജിക്കാര്യത്തില്‍ സ്വയം തീരുമാനമെടുക്കണമെന്ന് നിര്‍ദ്ദേശം

കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ സിപിഐഎം കൈവിടുന്നു. രാജിക്കാര്യത്തില്‍ തോമസ് ചാണ്ടി സ്വയം തീരുമാനമെടുക്കണമെന്ന നിലപാടാണ് സിപിഐഎം നേതൃത്വത്തിനുള്ളത്. മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമുള്ളതാണെന്നും സിപിഐഎം നേതൃത്വം വിലയിരുത്തുന്നു. ഇക്കാര്യങ്ങള്‍ നേതൃത്വം മന്ത്രിയെ അറിയിച്ചു. മന്ത്രിക്കെതിരായ വിവാദം പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ കണ്ടെത്തല്‍. ഉചിതമായ തീരുമാനം എന്‍സിപി നേതൃത്വം കൈക്കൊള്ളണം. നിയമോപദേശം തോമസ് ചാണ്ടിക്കുള്ള അവസാന അവസരമാണെന്നും മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Read More »