Home » Tag Archives: thomas-chandy-mla

Tag Archives: thomas-chandy-mla

തോമസ് ചാണ്ടി ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. രാജ്ഭവനിലെ പ്രത്യേകവേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് എന്‍സിപിയുടെ പുതിയ മന്ത്രി അധികാരത്തിലെത്തിയത്. ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മറ്റ് പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങി എ.കെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് തോമസ് ചാണ്ടി മന്ത്രി സ്ഥാനം ഏറ്റെടുത്തത്. ശശീന്ദ്രന്‍ ഉള്‍പ്പട്ട വിവാദത്തില്‍ ചാനല്‍ മേധാവി ഖേദം പ്രകടിപ്പിച്ചതോടെ ശശീന്ദ്രന് വീണ്ടും സാധ്യത തെളിയുന്നുവെന്ന സൂചനയുണ്ടായിരുന്നെങ്കിലും അതിനെ മറികടന്നുകൊണ്ട്ാണ് ...

Read More »

തോമസ് ചാണ്ടി മന്ത്രിയാകും; നാളെ സത്യപ്രതിജ്ഞ

എകെ ശശീന്ദ്രന്‍ രാജിവെച്ചതിനെ തുടര്‍ന്ന് എന്‍സിപിയുടെ പുതിയ മന്ത്രിയായി തോമസ് ചാണ്ടിയെ തെരഞ്ഞെടുത്തു.നാളെ വൈകിട്ട് നാലു മണിക്കു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്നു ചേർന്ന അടിയന്തര എൽഡിഎഫ് യോഗത്തിലാണു തീരുമാനമുണ്ടായത്. സംഭവത്തിൽ നടക്കുന്ന ജുഡീഷ്യൽ അന്വേഷണം പൂർത്തിയാകട്ടെ എന്നാണ് എൽഡിഎഫ് നിലപാട്. സഭയിൽ എൻസിപിക്ക് രണ്ട് എംഎൽഎമാരാണ് ഉള്ളത്. ചാനലിന്റെ ഖേദപ്രകടനം നടന്ന സാഹചര്യത്തിൽ മുൻതീരുമാനം വീണ്ടും ചർച്ച ചെയ്യുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പാർട്ടിയുടെ മുൻനിലപാട് അനുസരിച്ചാണു മുഖ്യമന്ത്രിയെ ...

Read More »