മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടി. ഗതാഗതവകുപ്പ് കൈകാര്യം ചെയ്യാന്‍ മറ്റാരെയും അനുവദിക്കില്ല. മന്ത്രിസ്ഥാനം എന്‍സിപി വിട്ടുനല്‍കില്ല. എന്‍സിപിക്ക് മാത്രം അവകാശപ്പെട്ട വകുപ്പാണതെന്നും തോമസ് ചാണ്ടി പറഞ്ഞു. എ.കെ.ശശീന്ദ്രന്റെ രാജിക്കുശേഷമുളള എന്‍സിപിയുടെ നിര്‍ണായക നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരാനിരിക്കെയാണ് തോമസ് ചാണ്ടിയുടെ പ്രതികരണം. മന്ത്രിയാകാന്‍ യോഗ്യതയുളളവര്‍ പാര്‍ട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ മന്ത്രിയാകുന്നതില്‍ മുഖ്യമന്ത്രിക്ക് എതിര്‍പ്പില്ല. എന്‍സിപിക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. എ.കെ ശശീന്ദ്രന്റെ കാര്യത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടില്ല. ...
Read More »