അടിമാലി ഉസ്താദിന്റെ വീട്ടിൽ ഞങ്ങൾക്കു ലഭിച്ചത് സ്നേഹം കൊണ്ട് വീർപ്പുമുട്ടുക്കുന്ന സ്വീകരണം. പരിക്കേറ്റ കാൽപ്പാദം ഡ്രെസ് ചെയ്തിട്ടുണ്ട്. വാതിലിനു പുറകിൽ നിന്ന് “ഉമ്മ കട്ടൻ ചായയിൽ പഞ്ചസാര ആകാമോ?” എന്നുചോദിക്കുന്നു. ഉസ്താദിനേയും പല മാധ്യമങ്ങളും സമീപിച്ച് “നമുക്കു നിഷേധിച്ച് പ്രസ്ഥാവന ഇറക്കണം” എന്നു നിർബന്ധിക്കുന്നു. ഉസ്താദ് എന്തെങ്കിലും വിധത്തിലുള്ള പ്രസ്ഥാവന കൊടുക്കാൻ വിസമ്മതിക്കുന്നു. “എന്റ് കാൽ സുഖപ്പെടുന്നതിനു മുൻപ് ആ കുട്ടി പോയല്ലോ, എനിക്ക് അവനെക്കണ്ട് ഒന്നു നന്ദി പറയാനായില്ലല്ലോ” എന്ന് ഉസ്താദ് സങ്കടപ്പെടുന്നു. “ദൈവം എല്ലാനുഷ്യന്റേയും മനസ്സിനുള്ളിലല്ലേ, അവനെ ദൈവം അനുഗ്രഹിക്കട്ടെ” എന്നു ...
Read More »